Food Poison: ഭക്ഷ്യവിഷബാധ; 70ൽ അധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ, കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള 70ൽ അധികം വിദ്യാർത്ഥികളുടെ ആരോ​ഗ്യനില തൃപ്തികരമാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2024, 07:39 AM IST
  • തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
  • തുടർന്ന് കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു.
Food Poison: ഭക്ഷ്യവിഷബാധ; 70ൽ അധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ, കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാക്കനാട് എൻസിസി ക്യാംപിലെ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരം. 70ഓളം വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിന് പിന്നാലെ എൻസിസി ക്യാംപ് പിരിച്ച് വിട്ടു. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 600ഓളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. 

തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ കുട്ടികൾക്കും കഠിനമായ വയറുവേദനയാണ് അനുഭവപ്പെട്ടത്. ചിലർക്ക് ഛർദ്ദിയും വയറിളക്കവുമണ്ടായി. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20നായിരുന്ന കാക്കനാട് ക്യാമ്പ് തുടങ്ങിയത്. 

Also Read: Dead Bodies found in Caravan: എസി ​ഗ്യാസ് ലീക്കായതോ? നിർത്തിയിട്ട കാരവനിൽ മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു, സംഭവം വടകരയിൽ

സീനിയർ വിദ്യാർത്ഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർത്ഥികൾ പരാതിപ്പെട്ടു. എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി പ്രശ്നമുണ്ടാക്കിയെന്നാണ് മറുഭാ​ഗം ആരോപിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News